Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Ratan U. Kelkar

പോ​ളിം​ഗ് 85 % മ​റിക​ട​ക്കു​ക ല​ക്ഷ്യം: ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് 85 ശ​ത​മാ​നം മ​റി​ക​ട​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ.

2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ത​യാ​റാ​ക്കി​യ "വോ​ട്ട​റി​വ് കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ൾ​വ​ഴി​ക​ൾ’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന പു​സ്ത​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു വ​ള​രെ​യ​ധി​കം ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ഐ​ബി കേ​ര​ള ല​ക്ഷ​ദ്വീ​പ് മേ​ഖ​ല അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി. ​പ​ള​നി​ച്ചാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ആ​തി​ര ത​ന്പി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കെ. ​ശ്രീ​ഷ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ല​ഘു റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​മാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള പു​സ്ത​ക​ത്തി​ൽ 1957 മു​ത​ലു​ള്ള കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​വും 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പ്ര​ധാ​ന വി​ശ​ദാം​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​സ്ത​ക​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പ​തി​പ്പ് പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Kerala

'ബി​എ​ൽ​എ​മാ​ർ ന​ൽ​കു​ന്ന ഫോ​മു​ക​ൾ ഇ​ആ​ർ​ഒ​മാ​ർ​ സ്വീ​ക​രി​ക്കണം'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അം​​​ഗീ​​​കൃ​​​ത രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ബി​​​എ​​​ൽ​​​എ​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ഫോ​​​മു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ​​​ക്കും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കും മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു.​​​ കേ​​​ൽ​​​ക്ക​​​ർ നി​​​ർ​​​ദേശം ന​​​ൽ​​​കി.

തീ​​​വ്ര​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ, ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ ഫോം ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ​​​രാ​​​തി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് നി​​​ർ​​​ദേശം.

ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പട്ടി​​​ക പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തു മു​​​ത​​​ൽ ബി​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ഒ​​​രു ദി​​​വ​​​സം പ​​​ര​​​മാ​​​വ​​​ധി 10 അ​​​പേ​​​ക്ഷ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

Kerala

വോ​ട്ട​ർ​പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യെ​​​​ല്ലാം പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത സീ​​​​രി​​​​യ​​​​ൽ ന​​​​ന്പ​​​​രു​​​​ക​​​​ളി​​​​ലാ​​​​ക്കി വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ.

അ​​​​ച്ഛ​​​​ൻ, അ​​​​മ്മ, മ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വീ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ർ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും പ​​​​ല ബൂ​​​​ത്തു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് സി​​​​ഇ​​​​ഒ ഉ​​​​റ​​​​പ്പുന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​വ​​​​രെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ വേ​​​​ണ്ട​​​​വ​​​​ർ​​​​ക്ക് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ഇ​​​​തു ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം. ഹി​​​​യ​​​​റിം​​​​ഗി​​​​ന് നോ​​​​ട്ടീ​​​​സ് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണം.

പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ യോ​​​​ഗം ജ​​​​നു​​​​വ​​​​രി ഒ​​​ൻ​​​പ​​​തി​​​നു ​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന് നോ​​​​ർ​​​​ക്ക അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ഹാ​​​​രം നി​​​​ർ​​​​ദേ​​​​ശി​​​​ക്കും. ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ (എ​​​​എ​​​​സ്ഡി ലി​​​​സ്റ്റ്) ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ വീ​​​​ണ്ടും പു​​​​തി​​​​യ വോ​​​​ട്ട​​​​റാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ ഇ​​​​വ​​​​ർ​​​​ക്ക് ഹി​​​​യ​​​​റിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.

കി​​​​ട​​​​പ്പുരോ​​​​ഗി​​​​ക​​​​ളെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രെ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.
ഒ​​​​രു അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഒ​​​​രു ഇ​​​​ആ​​​​ർ​​​​ഒ​​​​യും ഏ​​​​ഴു വീ​​​​തം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​മു​​​​ണ്ടാ​​​​കും. ഹി​​​​യ​​​​റിം​​​​ഗി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി 950 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു.

ഫ്ളാ​​​​റ്റു​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളും വാ​​​​ട​​​​ക​​​​യ്ക്കെടു​​​​ത്ത് 30-35 പേ​​​​രെ വീ​​​​തം വോ​​​​ട്ട് ചേ​​​​ർ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നു രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചു. വോ​​​​ട്ടെ​​​​ടു​​​​പ്പ് ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ഇ​​​​വ​​​​ർ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​രാ​​​​കു​​​​ന്നു. ക​​​​ള്ള​​​​വോ​​​​ട്ട് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ശി​​​​ക്ഷാന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു പ​​​​ര​​​​സ്യം ന​​​​ൽ​​​​കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ജി​​​​ല്ലാ ​​​​ത​​​​ല​​​​ത്തി​​​​ലും നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം ത​​​​ല​​​​ത്തി​​​​ലും ബൂ​​​​ത്തു ത​​​​ല​​​​ത്തി​​​​ലും ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും സി​​​​ഇ​​​​ഒ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ദി​​​​നം 10 പേ​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ വീ​​​​തം ന​​​​ൽ​​​​കാ​​​​നാ​​​​കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. യു​​​​വാ​​​​ക്ക​​​​ളെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സി​​​​ഇ​​​​ഒ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up